Monday, 6 June 2016

കാത്തിരുപ്പിന്ടെ കുട്ടുകാരി

എന്നെ അറിയുമോ? ഞാനാണ്‌ കാത്തിരുപ്പിന്റെ  കുട്ടുകാരി. ജീവിതത്തിന്റെ അല്ല യൗവനത്തിന്റെ നല്ലൊരു ഭാഗം കാത്തിരുപ്പിന്റെ അനുഭവമാണ്‌. നല്ലൊരു ഭാഗം എന്ന് പറയുമ്പോൾ കഴിഞ്ഞ പത്തു വർഷമെയാകുന്നുള്ളൂ. ഇപ്പോൾ മുപ്പതുകളിലെ പുലർവേളയിലാണ്  ഞാൻ. പത്തു വര്ഷങ്ങള്ക്ക് മുൻപു ഇരുപതുകളുടെ  പുലർവേളയിലും  ഞാൻ കാത്തിരുന്നു. ഇരുപതുകളുടെ അവസാനത്തിലും തുടർന്ന് ഇന്നും കാത്തിരിക്കുന്നു.

കാത്തിരിക്കാൻ നമ്മൾ പഠിക്കുന്നതെങ്ങേനെയാണ്? ഓഫീസിൽ നിന്നും മടങ്ങുന്ന അച്ഛൻഅമ്മമാരെ നോക്കി നിൽക്കുമ്പോൾ,  അതോ ചെറു അവധി കഴിഞ്ഞു ടീച്ചർ തരുന്ന മാർക്സ്ഷീറ്റ് കാണാനുള്ള തിടുക്കത്തിൽ, അതുമല്ലെഗിൽ വേനലവധിക്കാലത്തെ ഓർക്കുമ്പോൾ. ഇതിലെപ്പോഴോ കാത്തിരുപ്പിന്റെ നാമ്പ് പൊട്ടിമുളക്കുന്നു.

ആദ്യമായി കാത്തിരുന്നത് നല്ല ജോലി. കുട്ടികാലം മുതൽ കേട്ടു വളരുന്നതാണ്, പഠിക്കണം ജോലി സമ്പാദിക്കണം. കഴിയുന്നത്‌ പോലെ പഠിച്ചു, തരക്കേടില്ലാത്ത മാര്ക്ക് വാങ്ങി ജയിച്ചു. പിന്നെ ഒരു വര്ഷത്തെ കാത്തിരുപ്പ്. ഒരു വര്ഷമേ വേണ്ടി വന്നു എങ്കിലും യുഗങ്ങൾ കണക്കു തോന്നിയിരുന്നു. ഓടുവിൽ ജോലി ലഭിച്ചു. ആത്മാർഥമായി തന്നെ പണിയെടുത്തു,  എടുക്കുന്നു.

പിന്നെ കാത്തിരുന്നത് ഒരു നല്ല കുട്ടുകാരനെ. കുട്ടുകാരിയുടെ ആവശ്യകത ഒരിക്കലും തോന്നിയില്ല. കൂട്ടുകാരി എന്ന്  മനസ്സിൽ തോന്നുമ്പോൾ തെളിയാറുള്ള ചിത്രം  അന്നിയത്തിയുടെതാണ്, ആത്തിയുടെ. അവളെക്കാൾ ആത്മാർത്ഥത ഉള്ള ഒരു സുഹൃത്ത്‌ ഇന്നുവരെ ഉണ്ടായിട്ടില്ല ഉണ്ടാകുകയുമില്ല.

കൂടെ പഠിച്ചവരെ പിരിഞ്ഞു ജോലി വേണോ ഹയർ സ്റ്റഡിക്കു  പോണോ എന്ന് തിരിച്ചറിയാത്ത കാലം ആ വ്യക്തിയെ പരിചയപെട്ടു സുഹൃത്തുക്കളായി. ജോലി ലഭിച്ചു കഴിഞ്ഞ കാലഘട്ടത്തിൽ മറ്റാരൊക്കെയോ ആയി. മനസാഗ്രഹിച്ച സുഹൃത്ത്‌ ഇത് തന്നെ എന്ന് തോന്നി ,തോന്നിപ്പിച്ചു എന്നാതാണ് സത്യം. അന്നുമുതൽ പുതിയൊരു കാത്തിരുപ്പ്. എവിടെയും എത്താതെപോയൊരു കാത്തിരുപ്പ്‌. വിധി അനുവദിക്കാത്ത സുഹൃത്ത്ബന്ധം. മനസ്സിൻറെ ഏതോ കോണിൽ ഇന്നും ചിന്തിക്കുന്നു. ഒരിക്കൽ ഒന്ന് കാണണം, ദുരെ നിന്ന് ഒരേ ഒരു നോക്ക് മാത്രം...

വിവാഹം കഴിഞ്ഞപ്പോഴോ രണ്ടുപേരും രണ്ടു പട്ടണത്തിൽ. അപ്പോൾ തുടങ്ങി അടുത്ത കാത്തിരുപ്പ്. ഇ കാത്തിരുപ്പിന്റെ ഭാവം തികച്ചും വ്യത്യസ്മായിരുന്നു. കൂടെ എന്നും ഉണ്ടാവും എന്ന ഉറപ്പുണ്ടല്ലോ. എങ്കിലും ഒരിമിക്കണം എന്ന് മനസ് പിടച്ചുകൊണ്ടെയിരുന്നു. ഒരുമിച്ചപോളാണ് കുടുതൽ ആഗ്രഹങ്ങൾക്ക് ചിറകു മുളച്ചതു. ആ കാലഘട്ടവും വന്നെത്തി . ഒരു പോന്നമന മകനു വേണ്ടിയുള്ള ഒരമ്മയുടെ കാത്തിരുപ്പ്. വിധി അവിടെയും തോല്പിച്ചു. പിന്നെ വിശപ്പില്ലാത്ത ഉറക്കമില്ലാത്ത  കണ്ണീർ ച്ചുവയുള്ള കാത്തിരുപ്പ് വിധിയോടു പൊരുതുന്ന മകനെ ലഭിക്കാൻ.

അറിയാത്ത ഭാഷയുടെ, അറിയാത്ത മനുഷ്യരുടെ നടുവിൽ ഒരു കൂടുംകൂട്ടി എന്നിലെ ഭാര്യയും അമ്മയും ഇന്നും കാത്തിരിക്കുന്നു. അതും നടന്നു കഴിയുമ്പോൾ പിന്നെ കാത്തിരിപ്പുകൾക്ക് ഒരവധി ഉണ്ടാകട്ടേ മറ്റൊരു സുന്ദര വസന്തിന്റെ തുടക്കമായിരിക്കട്ടെ.

No comments:

Post a Comment